കോട്ടയം എം.സി റോഡില്‍ നീലിമംഗലം പാലത്തിന് സമീപം നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ഓട്ടോയിടിച്ച്‌ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

 
കോട്ടയം : എം.സി റോഡില്‍ നീലിമംഗലം പാലത്തിന് സമീപം നിറുത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നില്‍ ഓട്ടോറിക്ഷയിടിച്ച്‌ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.

പെരുമ്ബായിക്കാട് മഞ്ഞുമാലിയില്‍ ചന്ദ്രശേഖരൻ (41) നാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പത്രക്കെട്ടുമായി ഈരാറ്റുപേട്ടയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് റോഡില്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു ലോറി.


ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഇരുകാലിനും തലയ്ക്കും പരിക്കേറ്റ ചന്ദ്രശേഖരനെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് സംവിധാനമൊരുക്കാതെയാണ് ലോറി റോഡില്‍ പാര്‍ക്ക് ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post