പാമ്ബുകടിയേറ്റു ഗൃഹനാഥ മരിച്ചു



തിരുവനന്തപുരം   കഴക്കൂട്ടം: സ്വാമിയാര്‍മഠം മടവൂര്‍പ്പാറ മണ്ണര്‍ത്തല വീട്ടില്‍ ജയകുമാരി (57) പാമ്ബുകടിയേറ്റു മരിച്ചു. തിങ്കളാഴ്ച്ച രാവിലെ 10.30ന് വീടിനുമുന്നിലെ പുരയിടത്തിലെ മുരിങ്ങയില്‍ നിന്നും കായ് പറിക്കുന്നതിനിടെ പുല്ലിനിടയില്‍ കിടന്ന പാമ്ബാണ് കാലില്‍ കടിച്ചത്.

തൊട്ടടുത്ത വീട്ടിലെ ബന്ധുവിനോട് കാലില്‍ കറുത്ത എന്തോ ഇഴജന്തു കടിച്ചുവെന്നു പറയുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ക്ഷീരകര്‍ഷകയാണ്. 


ഭര്‍ത്താവ്: വിജയകുമാരൻ നായര്‍. മക്കള്‍: വിജിമോള്‍, വിജിത. മരുമക്കള്‍: എസ്.ആര്‍. അമല്‍ (കെ എസ്‌ഇബി). മണിക്കുട്ടൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.

Post a Comment

Previous Post Next Post