പാലക്കാട്‌ മലമ്ബുഴയിൽ നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ചു തകര്‍ന്നുമലമ്ബുഴ: നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ചു തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം തിരുവല്ലം പി.അഭിരാജിന്‍റെ മകൻ അപൂര്‍വ് (19) ഓടിച്ചിരുന്ന കാറാണ് മലമ്ബുഴ കവിത ജംഗ്ഷനിലെ വളവിലെ പോസ്റ്റിലിടിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. മാത്തൂരില്‍ നടക്കുന്ന റോളര്‍ സ്കേറ്റിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അച്ഛനും അമ്മയും സഹോദരിയുമൊത്ത് എത്തിയതായിരുന്നു അപൂര്‍വ് . 


ഉച്ചക്ക് ശേഷം മലമ്ബുഴ ഡാം കാണാൻ ഒറ്റയ്ക്ക് കാര്‍ ഓടിച്ചു വന്നതായിരുന്നു.


റോഡിന്‍റെ ഈ വളവ് അപകടം പിടിച്ചതാണെന്നും യാതൊരു വിധ സൂചനാ ബോര്‍ഡുകളില്ലാത്തതിനാല്‍ അപകടം നിത്യസംഭവമാണെന്നും പലപ്പോഴും ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് പാടത്തയ്േക്ക് വീഴാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സൂചനാ ബോര്‍ഡുകള്‍, കൈവരികള്‍ എന്നിവ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post