മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈകിളില്‍ ഇടിച്ച്‌ ഹോട്ടല്‍ ജീവനക്കാരൻ മരിച്ചു

 


നീലേശ്വരം:  മീന്‍ വണ്ടിയുടെ ടയര്‍പൊട്ടി സൈകിളിലിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ ഹോടെല്‍ ജീവനക്കാരൻ മരിച്ചു.

നീലേശ്വരം കരുവാച്ചേരിയിലെ പാച്ചാംകൈ കണ്ണൻ - ജാനകി ദമ്ബതികളുടെ മകന്‍ പി മനോഹരന്‍ (67) ആണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപതിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.


നീലേശ്വരം ദേശീയ പാതയില്‍ കരുവാച്ചേരി തോട്ടത്തിനടുത്ത് വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്. രാവിലെ ഹോടെലിലേക്ക് പൊറോട്ട ഉണ്ടാക്കാന്‍ സൈകിളില്‍ പോകുമ്ബോഴാണ് അപകടം നടന്നത്.

മുംബൈയില്‍ ഭാര്യയും രണ്ട് മക്കളുമുണ്ട്. സഹോദരങ്ങള്‍: കൃഷ്‌ണൻ, ശ്രീമതി, രമ, നളിനി, ലളിത, പരേതനായ കുഞ്ഞിക്കണ്ണൻ.

Post a Comment

Previous Post Next Post