കോഴിക്കോട് മാവൂർ പുവ്വാട്ടുപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.



കോഴിക്കോട് മാവൂർ: പുവ്വാട്ടുപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പൂവാട്ടുപറമ്പ് പെരുമണ്ണ സ്വദേശികൾക്കാണ് പരിക്ക്.വൈകുന്നേരം 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തുനിന്നും നിലമ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സും പൂവാട്ടുപറമ്പ്ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ റോഡിലേക്ക് തിരിച്ചുവീണു.സ്കൂട്ടർ ബസ്സിനുള്ളിലേക്ക്

കയറിയ നിലയിലായിരുന്നു.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ട്രാഫിക് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post