തലയിലും ശരീരത്തിലും മുറിപ്പാടുകള്‍. വിരലില്‍ കിടന്നിരുന്ന മോതിരം കാണാനില്ല ആലപ്പുഴ ഹരിപ്പാട് ചെറുതനയില്‍ വയോധികൻ നീരൊഴുക്ക് ചാലില്‍ മരിച്ച നിലയില്‍ ആലപ്പുഴ ഹരിപ്പാട്: ചെറുതനയില്‍ വയോധികനെ നീരൊഴുക്ക് ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് തുലാം പറമ്ബ് പുത്തന്‍പുരയ്ക്കല്‍ പടീറ്റതില്‍ ചന്ദ്രനെയാണ് (70) മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. വിരലില്‍ കിടന്നിരുന്ന മോതിരവും കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ചെറുതന വെട്ടുവേലില്‍ ദേവീക്ഷേത്രത്തിന്റെ മുന്‍ ഭാഗത്തുള്ള ചെറിയ ചാലിലാണ് മൃദദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണപ്പെട്ടത്.

മൃദദേഹം അഴുകിയ നിലയിലാണ്.  തലയിലും ശരീരത്തിലും മുറിപ്പാടുകള്‍ ഉണ്ടെന്നും ഇന്‍ക്വസ്റ്റില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം കിടന്നെടുത്തു നിന്നും 100 മീറ്റര്‍ അകലത്തില്‍ റോഡില്‍ ഇദ്ദേഹത്തിന്റെ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്. കായംകുളം ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വീയപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post