വൈലത്തൂര്‍ കുറ്റിപ്പാലയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
ചെനപ്പുറം മണക്കാട്ടിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് റിസ് വാനാണ്(13) മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ക്ലാരി പുത്തൂർ ജുമാമസ്ജിദ് കുളത്തിലിയിരുന്നു അപകടം കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ തലയിടിച്ചു ഗുരുതരമായി പരിക്കേറ്റ റിള് വാനെ ഓടികൂടിയ നാട്ടുകാർ മുങ്ങിയെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിങ്ങപ്പറമ്പ് എം എസ് എം എച്ച് എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഉമ്മുസൽമ. ഇർഫാൻ ഹർഫാൻ, ഫാത്തിമ, ആയിശ എന്നിവർ സഹോദരങ്ങളാണ്. 


Post a Comment

Previous Post Next Post