കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർകുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 


ഇടുക്കി: നെടുംകണ്ടം തൂക്കുപാലം ബസ് സ്റ്റാൻഡിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് തലകീഴായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണവും തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

..

Post a Comment

Previous Post Next Post