കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍എറണാകുളം: കോണ്‍ഗ്രസ് നേതാവ് ഹോട്ടലില്‍ മരിച്ച നിലയില്‍. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ മഹനാമി ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.


അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇന്ന് പകല്‍ 12.30നാണ് ഹോട്ടലില്‍ മുറി എടുത്തത്. പോലീസെത്തി മുറി പരിശോധിച്ചു. മുറിയില്‍ നിന്ന് ബാഗും മൊബൈലും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post