കൊച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് തിരുവല്ല സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു



എറണാകുളം: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യു ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന പങ്കജ് കുമാർ വർമ്മ, അന്തരീക്ഷ് ഡാഗ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത്.

Post a Comment

Previous Post Next Post