കണ്ണൂർ പാനൂർ : പാനൂരിൽ പൊലീസ് ബസ്സും, മിനിലോറിയും കൂട്ടിയിടിച്ചു ; 3 പേർക്ക് പരിക്ക് പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ പുലർച്ചെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന KL 01 BD 1700 നമ്പർ പൊലീസ് ബസും, കൂത്ത്പറമ്പ് ഭാഗത്തേക്ക് കോഴികളുമായി വരികയായിരുന്ന KL 13 AT 6089 മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഡ്രൈവറുൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചാറ്റൽ മഴയെത്തുടർന്ന് വാഹനം ബ്രേക്കിട്ടപ്പോൾ തെന്നിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.