എറണാകുളം മൂവാറ്റുപുഴ: മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മണ്ണൂരിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികയായ സ്ത്രീയ്ക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് കാറിനുള്ളിൽ അകപ്പെട്ട സ്ത്രീയെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ കല്ലുമായി വന്ന ടിപ്പർ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകട കാരണം വ്യക്തമല്ല. മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.
