കുന്നന്താനം : തിരുവല്ല-മല്ലപ്പള്ളി റോഡില്‍ പാമല കിൻഫ്ര പാര്‍ക്കിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.
കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാരപരിക്കേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ല പൊലീസ് സ്ഥലത്തെത്തി. കെ.എസ്‌ഇ.ബി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ച് ഗതാഗതം പുനസ്ഥാപിച്ചു.