കര്‍ണാടകയില്‍ ഓട്ടോ റിക്ഷയും സിമന്‍റ് ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പടെ ആറു പേര്‍ മരിച്ചു.
മരിച്ചവരില്‍ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.കല്‍ബുര്‍ഗിയിലെ ഹലകാര്‍ത്തി ഗ്രാമത്തില്‍ ദേശീയപാതയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന 10 വയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്ന് സിമന്‍റ് ടാങ്കര്‍ ഓട്ടോ റിക്ഷയെ 20 മീറ്ററോളം വലിച്ചുകൊണ്ടുപോയി. നളവര സ്വദേശികളായ മരിച്ചവര്‍. ആധാര്‍ കാര്‍ഡ് തിരുത്തുന്നതിനായി കലബുറഗി ജില്ലയിലെ ചിറ്റാപൂര്‍ താലൂക്കില്‍ പോയ ഇവര്‍, തിരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.