ആലപ്പുഴ: പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസിൽ മകനെ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യൻ (26) നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ (65) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്.
എന്നാൽ പോസ്റ്റ്മോർട്ടത്തിൽ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്നത് തെളിഞ്ഞത്. വാക്കർ കൊണ്ടുള്ള അടിയേറ്റാണ് സെബാസ്റ്റ്യൻ മരിച്ചതെന്നും മകൻ സെബിനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് മകൻ സെബിൻ ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിലാണ്.