വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീടിന് സമീപമുള്ള കടയിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. മണിച്ചിറ സ്വദേശി ചന്ദ്രനെ ഇക്കഴിഞ്ഞ 27 മുതലാണ് കാണാതായത്. 27ന് വൈകിട്ട് ആറരയോടെ വീടിന് സമീപമുള്ള കടയില്‍ മുറുക്കാന്‍ വാങ്ങാന്‍ പോയതായിരുന്നു ചന്ദ്രന്‍. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതി. കുടുംബത്തിന്‍റെ പരാതിയില്‍ കേസെടുത്ത സുല്‍ത്താന്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.