ഡിവൈഡറില്‍ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.



മംഗളൂരു: മംഗളൂരു ഉജിരെ കോളേജ് റോഡില്‍ റോഡ് ഡിവൈഡറില്‍ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു.

ഉജിരെ കോളേജിലെ മെക്കാനിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയും കല്‍മഞ്ച ഗ്രാമത്തിലെ കരിയനേല സ്വദേശിയുമായ ദീക്ഷിത് (20) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ദീക്ഷിത് കോളേജില്‍ നിന്ന് ഉച്ചഭക്ഷണ ഇടവേളയില്‍ കാമ്പസിന് പുറത്ത് വന്നിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കോളേജിലേക്ക് മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post