കോട്ടയം വൈക്കം ചെമ്പിൽ സ്വകാര്യ ബസും കാറും കുട്ടിയിടിച്ചു :അപകടത്തിൽ വൈക്കം ആശ്രമം സ്കൂൾ ജീവനക്കാരനും ഭാര്യയ്ക്കും പരിക്ക്



കോട്ടയം : വൈക്കം ചെമ്പിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഭാര്യക്കും ഭർത്താവിനും പരിക്ക്. വൈക്കം ആശ്രമം സ്കൂളിലെ ലാബ് അസി.സജിയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിൻറെ ഭാര്യക്കും നിസാര പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന പ്രിയദർശിനി എന്ന സ്വകാര്യ ബസ് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. വൈക്കം ചെമ്പു കൊച്ചങ്ങാടിക്ക് സമീപത്ത് ഉണ്ടായ അപകടത്തിൽ ബൈക്കും പെട്ടു. വൈക്കം അഗ്നിരക്ഷാ സേന യൂണിറ്റ് സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട സജിയെ വൈക്കം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.



Post a Comment

Previous Post Next Post