തൃശൂരില്‍ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു



തൃശൂര്‍ ചേലക്കരയില്‍ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചിറങ്കോണം പൂച്ചേങ്കില്‍ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി പത്തേമുക്കാലോടെ വീടിനു പുറത്തിറങ്ങി മണ്ണെണ ശരിരത്തി ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്ന് വെള്ളമൊഴിച്ച്‌ തീയണച്ച്‌ ചേലക്കര സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്. ഭര്‍ത്താവ് ഉമ്മര്‍ ഗള്‍ഫിലാണ് ഇവര്‍ക്ക് പന്ത്രണ്ടും, ഒമ്ബതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. സംഭവ ന്നും ഭര്‍ത്താവിൻറെ ഉമ്മയും, സഹോദരിയും ഒരു കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവുമായുള്ള കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post