കാഴിക്കോട്: ദേശീയപാതയിൽ വടകര
കരിമ്പനപ്പാലത്ത് ചരക്കുവാഹനങ്ങൾ കൂട്ടിയടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കരിമ്പനപ്പാലത്ത് പഴയ പെട്രോൾ പമ്പിനു സമീപത്തായി ഇന്ന് രാവിലെ ആറേ കാലോടെയാണ് അപകടം. തലശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് ലോറി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിലും ഇടിച്ചു.
പിക്കപ്പ്ലോറിയുടെ ഡ്രൈവർ സേലം സ്വദേശി രാജുവാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
ഫയർഫോഴ്സും നാട്ടുകാരും അപകടത്തിൽപെട്ടവരെ സമീപത്തെ സഹകരണ ആശുപ്രതിയിലേക്ക് മാറ്റി. പിക്കപ്പ് ലോറിയുടെ മുൻഭാഗം ഗ്യാസ്കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വടകര പൊലീസ് സ്ഥലത്തെത്തി.
