ഗ്യാസ് സിലണ്ടറിൽ നിന്ന് തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

 


മാനന്തവാടി  ദ്വാരക: ഗ്യാസ് സിലണ്ടറിൽ തീപടർന്ന് രണ്ട് പേർക്ക് പൊള്ളലേറ്റു.


ദ്വാരക പുത്തൻപുരയിൽ മോളി (63), മകൾ ജന്ത് (23) എന്നിവർ ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെ പത്തോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലണ്ടറിന്റെ വാൽവിന് സമീപം ഗ്യാസ് ലീക്കായി തീ പടരുകയായിരുന്നു.അടുക്കളയിലുണ്ടായ ഇരുവർ ക്കും പൊള്ളലേറ്റു. മോളിക്ക് മുഖത്തും, കാലുകൾക്കും ജസ്‌ യുടെ ഇരുകാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ബഹളം കേട്ട് സമീ പവാസികൾ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാനന്തവാടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി വി വിശ്വാസിന്റെ നേതൃത്വത്തിൽ ഒരു യൂ ണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.


Post a Comment

Previous Post Next Post