ചോലവളവിൽ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാർ വഴിയരികിലെ കുഴിയിലേക്ക് മറിഞ്ഞു



കുറ്റിപ്പുറം: വളാഞ്ചേരി യുടേയും കുറ്റിപ്പുറത്തിനും ഇടയിലുള്ള ചോലവളവിലാണ് കാറ് മറിഞ്ഞത്.

എറണാകുളത്ത് നിന്ന് കാസർഗോഡ് പോയി തിരിച്ച് വരുന്ന വഴിയിലാണ് കാർ അപകടത്തിൽ പെട്ടത്, കാറിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി പരിസരത്തുള്ള വീട്ടിലേക്ക് മാറ്റി. എറണാകുളം സ്വദേശിയായ ഡോക്ടറും ചാർട്ടേഡ് അക്കൗണ്ടറായ ഭർത്താവും അവരുടെ മൂന്ന് കുട്ടികളുമായാരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കൊന്നുമില്ലാത്തത് കൊണ്ട് തന്നെ ഖാലിദിന്റെ ടാക്സിക്കാറിൽ ഡോക്ടറും കുടുംബവും എറണാകുളത്തേക്ക് യാത്ര തുടർന്നു. 


രക്ഷാപ്രവർത്തനത്തിന് നാട്ടുകാരോടപ്പം ഡ്രൈവർ ഖാലിദ്, ജാഫർപയ്ങ്കൽ, ഷാജി എന്നിവർ നേതൃത്വം നൽകി. 



Post a Comment

Previous Post Next Post