പട്ടിക്കാട്. വട്ടക്കല്ല് ദേശീയപാതയിൽ പിക്കപ്പ് വാന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പുതുക്കോട് സ്വദേശി യോഗ്യകുളങ്ങര പ്രഭാകരൻ മകൻ ജിഷ്ണു (26) വിനാണ് പരിക്കേറ്റത്. ഇയാളെ പട്ടിക്കാട് നിന്നുള്ള 108 ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ (വെള്ളിയാഴ്ച) രാത്രി പത്തുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. വടക്കുഞ്ചേരിക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിന് പുറകിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്

