ഉള്ളാള്‍ ദര്‍ഗ സന്ദര്‍ശനത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു; ഒരാളെ കാണാതായി



മംഗളൂരു: ഉള്ളാള്‍ ദര്‍ഗയില്‍ സന്ദര്‍ശനത്തിനെത്തിയ ചിക്കമംഗളൂരു സ്വദേശി വെള്ളിയാഴ്ച കടലില്‍ മുങ്ങിമരിച്ചു.കെ.എ.  സല്‍മാൻ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സി.എം. ബഷീറിനെ (23) കാണാതായി. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ശാഫി അലി (27) ആശുപത്രിയില്‍ ചികിത്സയിലാണ്. ദര്‍ഗയില്‍ പണം നിക്ഷേപിച്ച്‌ പ്രാര്‍ഥന നടത്തിയശേഷം മൂന്ന് യുവാക്കളും സമ്മര്‍ സാൻഡ് ബീച്ചില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തിരമാലയില്‍പെട്ട സല്‍മാനെയും ശാഫി അലിയെയും നാട്ടുകാര്‍ കരകയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാന്റെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post