കുറവിലങ്ങാട് : കാർ പാറമടകളത്തിൽ വീണ് യുവാവ് മരിച്ചു. കോട്ടയം ഗാന്ധിനഗർ ബീവറേജിന് സമീപം കട നടത്തുന്ന കുറുപ്പന്തറ കൊണ്ടു ക്കാലാ ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിനീഷ് ജോസ് (45) ആണ് മരിച്ചത്. കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപ പടിക്കു സമീപമാണ് അപകടം. രാത്രി 10.30 ഓടെ ലിനീഷ് കട അടച്ചതിനു ശേഷം വീട്ടിലേക്ക് പോകുന്ന വഴി കാർ നിയന്ത്രണം തെറ്റി പാറമടയിലേക്ക് വീഴുക ആയിരുന്നു. നേരം പുലർന്നതോടെയാണ് സമീപ വാസികൾ സംഭവം അറിഞ്ഞത് കടുത്തുരുത്തി ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി മ്യതദേഹം പുറത്തെടുത്തു.
