പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ മരിച്ചു

 


.പാലക്കാട് ജില്ലയിലെ മേലാര്‍കാട് പുളിഞ്ചുവടിന് സമീപത്താണ് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ആലത്തൂർ ഭാ​ഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ,. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിന്റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ പൊന്നുമണിയും സന്തോഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Post a Comment

Previous Post Next Post