കണ്ണൂർ മട്ടന്നൂര്‍: ചാലോട് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ചാലോട് സേട്ടു പീടികയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിനിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
മട്ടന്നൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്കിനിടിക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്തുള്ള ട്രാൻസ്ഫോമറിന്‍റെ വേലി തകര്‍ത്ത് വൈദ്യുത തൂണിലിടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ വൈദ്യുത തൂണ്‍ തകര്‍ന്നു. സമീപത്തുള്ള വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നിസാൻ ലോറിക്കും കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ അഞ്ചരക്കണ്ടി സ്വദേശി സജീവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന ടയോട്ട ക്വാളിസ് നിയന്ത്രണം വിട്ട് കുംഭത്തിലെ ബാലകൃഷ്ണന്റെ വീട്ട് മതിലിനിടിച്ച് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ ഒരു ഭാഗത്തെ മതിലും ഗേറ്റും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ക്വാളിസ് പൂര്‍ണമായും തകര്‍ന്നു.
