നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് അപകടം



എറണാകുളം  പിറവം : ആശുപത്രിക്ക് മുന്നില്‍ അപകടം . കാര്‍ പാടത്തേയ്ക്ക് മറിഞ്ഞു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ വാഹനം നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചു പാടത്തേക്ക് മറിയുകയായിരുന്നു.

ജെ,എം.പി ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വന്ന കാറാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മറിഞ്ഞത്. 


റോഡിലേക്ക് കയറിയ കാര്‍ എതിര്‍വശത്തെ കലുങ്കില്ന്റെ കൈവരി തകര്‍ത്ത് താഴേക്ക് മറിയുകയായിരുന്നു. 


കാര്‍ ഓടിച്ചിരുന്ന മാമ്മലശ്ശേരി സ്വദേശി ചന്ദ്രനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post