ചെന്നൈയിൽ മലയാളി യുവതി ഐ.ടി സ്ഥാപനത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന കോഴിക്കോട് ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും മകൾ നിവേദ (21) ആണ് ഐ.ടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചത്. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.