വെയിലൂരില്‍ കാറപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് തിരുവനന്തപുരം ആറ്റിങ്ങല്‍: കല്ലമ്ബലം വെയിലൂരില്‍ കാര്‍ അപകടം, മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ നാലിനായിരുന്നു അപകടം

കല്ലമ്ബലം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്ത് പോവുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്ത്. 


എതിര്‍ ദിശയില്‍ വന്ന വാഹനത്തില്‍ നിന്നുള്ള അമിതമായ പ്രകാശമാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. കാറില്‍ മൂന്നുപേരായിരുന്നു യാത്ര ചെയ്തിരുന്നത്. 


പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ നാവായിക്കുളം ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഉദ‍്യോഗസ്ഥരായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

Post a Comment

Previous Post Next Post