അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്ക മരിച്ചുഗുരുവായൂര്‍: റെയില്‍വേ മേല്‍പ്പാലത്തിനു സമീപം കാറിടിച്ച്‌ പരിക്കേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു.

ഗുരുവായൂര്‍ എരുകുളം ബസാര്‍ മൂക്കത്തയില്‍ അബ്ദുറഹ്മാൻ ഭാര്യ രഹനയാണ്(50) മരിച്ചത്. 


കഴിഞ്ഞ 20ന് വൈകിട്ട് 7.20ന് ആണ് അപകടം. ടൗണ്‍ഹാളിനു പിറകില്‍ ഫ്ലവര്‍ മില്‍ നടത്തുന്ന അബ്ദുറഹ്മാനും ഭാര്യ രഹനയും വൈകിട്ട് മില്ല് അടച്ച്‌ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെ കൊളാടിപ്പടിയില്‍ വച്ചായിരുന്നു അപകടം. 


മേല്‍പ്പാലത്തിനു മുന്നിലൂടെ തിരുവെങ്കിടം ഹൗസിംഗ് ബോര്‍ഡ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പാലം ഇറങ്ങി വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തി ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കബറടക്കം നടത്തി

Post a Comment

Previous Post Next Post