മലപ്പുറം: താനൂരിൽ ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിക്ക് പരിക്ക്. ഉള്ളിയേരി സ്വദേശി സി.കെ വിപിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ താനൂർ തെയ്യാല റെയിൽവേ ഗേറ്റിന് സമീപമാണ് യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാൾ വീണത്. വിപിന്റെ കാലിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടിഡിആർഎഫ് പ്രവർത്തകരെത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
