നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.തിരുവനന്തപുരം വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലര്‍ച്ചെ 4.45 നായിരുന്നു അപകടം.
അപകടത്തില്‍ കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്.
കാരേറ്റ് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറിയത്.കാര്‍ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല .പരുക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടികള്‍ സ്വീകരിച്ചു വരികയാണ്.
