യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍; കണ്ടെത്തി



കോഴിക്കോട്: കൊടുവള്ളി മാനിപുരം കളരാന്തിരിയില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കളരാന്തിയില്‍ താമസക്കാരനായ മഹേഷാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് വീട് തുറന്ന് പരിശേധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്._*



_*മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.*_


*_കൂടുതല്‍ പരിശോധന ആവശ്യമുള്ളതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ പൂര്‍ത്തിയാക്കി മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു._*

Post a Comment

Previous Post Next Post