കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി



വള്ളിക്കുന്ന്  കൊടക്കാട് : കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി ട്രോമകെയർ പ്രവർത്തകർ. കൊടക്കാട് കുന്ദം പള്ളി പഞ്ചായത്ത് കിണറിനടുത്ത് കുട്ടികൾ പടക്കം പൊട്ടിച്ച് കളിക്കുന്നതിനിടെയാണ് 13 വയസായ കുട്ടി വലിയപറമ്പിൽ നസീറിന്റ്റെ വീട്ടിലെ15 കോൽ താഴ്ചയുള്ള കിണറിൽ വീണു പോയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ട്രോമാകെയർ ലീഡർ ഫവാസിന്റ നേതൃത്വത്തിൽ കോയ ജാഫർ കൊടക്കാട് എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്താൽ കിണറ്റിലിറങ്ങി വടം കെട്ടി വലയും ഇറക്കി രക്ഷപ്പെടുത്തുകയായിരുന്നു

Post a Comment

Previous Post Next Post