തൃശ്ശൂർ പട്ടിക്കാട്. കല്ലിടുക്ക് ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. കുന്ദംകുളം ചൂണ്ടൽ വടാശ്ശേരി വീട്ടിൽ സജേഷ് (48), സുനീഷ് (54) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സജേഷിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് അഞ്ചരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഡിവൈഡറിലും സൂചനാ ബോർഡിലും ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഹൈവേ റിക്കവറി വിംഗ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

