ആലപ്പുഴ കായംകുളം: ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കായംകുളം കെപി റോഡിൽ ഉച്ചയ്ക്കാണ് അപകടം.
കായംകുളം പെരിങ്ങാല അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ(53) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മകൾ പാർവതിക്ക് (23) പരിക്കേറ്റു. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇരുവരും ബാങ്കിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
