വളാഞ്ചേരിയിൽ ബസ് മരത്തിലിടിച്ച് അപകടം: 15 പേർക്ക് പരിക്ക്..




മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.


രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്. നിയന്ത്രണം നഷ്ടമായി ബസ് മരത്തിലടിച്ചു നിൽക്കുകയായിരുന്നു എന്നാണ് നിഗമനം.

Post a Comment

Previous Post Next Post