പെരുമ്പടപ്പിൽ അമ്മയും, കുഞ്ഞും കിണറ്റിൽ വീണു: കുഞ്ഞ് മരണപ്പെട്ടു. അമ്മ ഗുരുതരാവസ്ഥയിൽ





 മലപ്പുറം     പെരുമ്പടപ്പ് വന്നേരി സ്വദേശിനി പേരോത്തയിൽ ഹസീന, ഇവരുടെ രണ്ടര വയസുള്ള മകൾ ഇശാമെഹ്റിൻ എന്നിവരാണ്ഇന്ന് രാവിലെ പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ ഭർതൃവീട്ടിലെ കിണറ്റിൽ വീണത്.

തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും കിണറ്റിൽ നിന്നും പുറത്തെടുത്ത് പുത്തൻപള്ളിയിലെ കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഹസീന അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.  വിദഗ്ധ ചികിത്സക്കായി കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് കൊണ്ടുപോയി

 കുഞ്ഞിനെയും കൊണ്ട് ഹസീന കിണറ്റിൽ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഭർത്താവ് വിദേശത്താണ്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post