തൃശൂരില്‍ 40 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; മൂന്ന് മരണം.



തൃശൂര്‍: മാളയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം. കൊമ്പിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്.

   ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ 40 അടിക്ക് മുകളില്‍ താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനാണ് കാര്‍ പാറമടയിലേക്ക് മറിയുന്നത് കണ്ടത്.

       ആളൂര്‍, മാള പൊലീസും മാള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. എന്നാല്‍, 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ സ്‌കൂബ ഡൈവേഴ്‌സ് എത്തിയാണ് മൃതദേഹംങ്ങൾ കരയ്‌ക്കെത്തിച്ചത്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.


Post a Comment

Previous Post Next Post