തൃശ്ശൂർ കുന്നംകുളം: പാറേമ്പാടം താഴത്തെ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ ചാവക്കാട് പുന്ന സ്വദേശി കളത്തിൽ വീട്ടിൽ 27 വയസ്സുള്ള ഫയാസ്, ബൈക്ക് യാത്രികരായ മന്നലാംകുന്ന് പള്ളത്ത് വീട്ടിൽ 51 വയസ്സുള്ള അലി, മന്നലാംകുന്ന് സ്വദേശി കറുപ്പം വീട്ടിൽ 50 വയസ്സുള്ള മൊയ്തീൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.20 നായിരന്നോ അപകടം നടന്നത്.
പെരുമ്പിലാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ പുറകിലത്തെ ടയർ റോഡ് സൈഡിലെ കാനക്ക് മുകളിൽ ഇട്ടിരുന്ന സ്ലാബിനു മുകളിൽ കയറി നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മൂന്നുപേർക്കും തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെയും നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
