റോഡില്‍ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരിക്ക്



അങ്കമാലി ചെമ്ബന്നൂര്‍ പാടശേഖരത്തിന് സമീപത്തെ റോഡില്‍ വീണ് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരിക്ക്

കുത്തനെയുള്ള വളവില്‍ വാഹനങ്ങളില്‍ നിന്ന് ചോര്‍ന്ന ഓയിലില്‍ തെന്നിവീണാണ് അപകടമുണ്ടായത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.


കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വിവരം അറിഞ്ഞയുടന്‍ തന്നെ അങ്കമാലി അഗ്നിരക്ഷാസേനയെത്തി അപകടാവസ്ഥ ഒഴിവാക്കി.

Post a Comment

Previous Post Next Post