കാസർകോട് തൃക്കരിപ്പൂർ: സ്കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികള്‍ക്ക് പരിക്ക്. കൈക്കോട്ട് കടവ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി പോകുന്ന ഓട്ടോറിക്ഷയാണ് നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെട്ടത്.
പടന്ന കടപ്പുറം ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് ബീരിച്ചേരി വള്‍വക്കാട് തട്ടില്‍ റോഡില്‍ നിന്ന് വയലിലേക്ക് തല കീഴായി മറിഞ്ഞത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ട വിദ്യാർത്ഥികളെ പുറത്തെടുത്തത്. അഞ്ച് പേർക്ക് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി. പരിക്കുകള്‍ ഗുരുതരമല്ല. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ പതിനാലോളം കുട്ടികള്‍ ഉണ്ടായതായും അനുവദനീയമായതിലധികം കുട്ടികളെ കുത്തി നിറച്ച് യാത്ര ചെയ്തതാണ് അപകടത്തിന് കാരണമെന്നും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, മെമ്ബർമാരായ എ.കെ ഹാഷിം, ഫായിസ് ബീരിച്ചേരി, സ്കൂള്‍ മാനേജർ അഷ്‌റഫ്, എസ്. കുഞ്ഞാഹമദ് എന്നിവർ ആശുപത്രി സന്ദർശിച്ചു.
