കുറ്റിപ്പുറത്ത് കതിനവെടി പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ 55കാരൻ മരണപ്പെട്ടു

 


കുറ്റിപ്പുറം: ശ്രീ നൊട്ട നാലുക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ കതിന വെടിക്കാരന്‍ വെടി മരുന്നിന് തീ പിടിച്ച് ഗുരുതരമായി പരുക്കേറ്റ ബംഗ്ളാംകുന്ന് സ്വദേശി വാരിയത്ത് പടി സുബ്രഹ്മണ്യന്‍ (55) ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടു. ഗുരുതരമായി.പൊള്ളലേറ്റ സുബ്രഹ്മണ്യനെ തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്കാണ് അപകടം നടന്നത് വെടിവഴിപാടിന്റെ ഭാഗമായി കതിന വെടി പൊട്ടിച്ചതിനു ശേഷം തിരികെ നടക്കുന്നതിനിടെ നിലത്ത് വീണതിനിടയില്‍ സുബ്രഹ്മണ്യന്റെ കയ്യില്‍ കതിന വെടിക്ക് തീ കൊടുക്കാന്‍ കത്തിച്ചു പിടിച്ചിരുന്ന ചന്ദനത്തിരി വെടിമരുന്ന് വെച്ചിരുന്ന മുറിയിലേക്ക് തെറിച്ചതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വെടിമരുന്നിന് തീ പിടിക്കുകയായിരുന്നൂവെന്നാണ് പ്രാഥമിക വിവരം. ശബരിമലക്ക് മാലയിട്ടിരുന്ന സുബ്രഹ്മണ്യന്‍ ശനിയാഴ്ച്ച ശബരിമലയിലേക്ക് പോകാനിരിക്കേയാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യ -ശാന്ത,മകൾ -ധന്യ


സംസ്കാരം ഞായറാഴ്ച്ച പൊന്നാനി ശ്മശാനത്തിൽ 




Post a Comment

Previous Post Next Post