കോഴിക്കോട് കാറിന് തീപിടിച്ച് 80 ശതമാനം പൊള്ളലേറ്റയാള്‍ മരണപ്പെട്ടു

  



കോഴിക്കോട്: കോഴിക്കോട് വടകര മുക്കാളിയില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു. എരവട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. 80 ശതമാനത്തോലം പൊള്ളലേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് ബിജുവിനെ പുറത്തെടുത്തത്. 


പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തിവരികയാണ്

Post a Comment

Previous Post Next Post