കണ്ണാറയിൽ സ്കൂട്ടർ അപകടം രണ്ട് പേർക്ക് പരിക്ക്



തൃശ്ശൂർ കണ്ണാറ. കണ്ണാറക്കും ഒരപ്പൻപാറയ്ക്കും ഇടയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. കൈക്ക് സാരമായി പരിക്കേറ്റ പീടികപ്പറമ്പ് സ്വദേശിനി ത്രേസ്യയെ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ത്രേസ്യയും ഭർത്താവും പീച്ചി ഭാഗത്തേക്ക് പോകുന്നതിനിടെ കണ്ണാറ കയറ്റം കഴിഞ്ഞ് റോഡിൽ മലയോര ഹൈവേ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മാസങ്ങളായി ഈ ഭാഗത്ത് റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിട്ട്. ഇതുമൂലം ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. എത്രയും വേഗം പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post