തൃശ്ശൂർ പീച്ചി. വിലങ്ങന്നൂർ സെൻററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഒളരി കുന്നത്തങ്ങാടി മുണ്ടത്തറ വീട്ടിൽ സദാനന്ദന്റെ മകൻ അശ്വിൻ (19) നാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ അശ്വിനെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചിയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അശ്വിന്റെ ബൈക്കിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്.
