കൊല്ലം: കാവനാട്ട് സ്വകാര്യസ്ഥാപനത്തിൽ തീപ്പിടിത്തം. കാവനാട്ടെ ഹാർഡ്‌വെയർ ഷോപ്പിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10.45ഓടെയാണ് സംഭവം. സ്ഥാപനത്തിന്റെ ഉടമ രാവിലെ നിലവിളക്ക് തെളിച്ചതിന് ശേഷം കടയിൽനിന്നും പോയി. സമീപത്തെ വ്യാപാരികളാണ് കടയ്ക്ക് തീ പിടിച്ചത് ശ്രദ്ധിച്ചത്. തുടർന്ന് ഫയര്‍ ഫോഴ്‌സിന്റെ ആറ് യൂണിറ്റ് ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
