ആലപ്പുഴ: പമ്പാ നദിയിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പട്ടാമ്പി വിളയൂർ എടത്തല മഞ്ചേരി തൊടിയിൽ പ്രകാശ് (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ എടത്വ ചങ്ങങ്കരി തട്ടങ്ങാട്ടു വളവിൽ വടക്കേറ്റം കടവിലാണ് യുവാവിനെ കാണാതായത്. തുടർന്ന് ഇന്നു രാവിലെ 9.30ന് തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
