പൊന്നാനി വെളിയങ്കോട് ദേശീയപാതയിൽ അയ്യോട്ടിച്ചിറയിൽ ഇന്ന് കാലത്ത് 10.30 ഓടെയാണ് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും അയ്യോട്ടിച്ചിറ സ്വദേശിയുമായ അജിത്ത്(21) എന്നവരെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.